Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Grace Books


Book Price Rs. 230 .00

അനുഭൂതിയുടെ ആത്മസത്ത – അഹമദ് മൂന്നാംകൈ

തങ്ങള്‍ക്കിടയില്‍ ജീവിച്ചു കടന്നുപോകുന്ന പ്രതിഭകളോട് മനുഷ്യസംസ്കാരം സ്വീകരിക്കുന്ന സമീപനങ്ങള്‍ ആത്മബോധത്തിന്‍റെ അടയാളമാകുന്നതെങ്ങിനെയാണെന്ന് ആലോചിക്കുന്ന അനുപമമായൊരു പഠനം. അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്‍റെ സര്‍ഗജീവിതവും രാഷ്ട്രീയ, ദാര്‍ശനിക ജീവിതവും ആഴവും അഴകും ചോര്‍ന്നുപോകാതെ മലയാള മൊഴികളില്‍

ISBN: 9788194163701


Book Price Rs. 220 .00

Buy From Entebook
സംഘബോധത്തിന്റെ ഹരിതസാക്ഷ്യങ്ങള്‍ | എം.ഐ. തങ്ങള്‍ ‌

കലുഷിതമായ വര്‍ത്തമാന പരിസരത്തുനിന്നുകൊണ്ട് മൂല്യബോധ പുഷ്കലമായ ഭൂതകാലത്തിലേക്ക് ആഴ്ന്നിറങ്ങി ഒരു ജനതയുടെ അടിവേരുകള്‍ കണ്ടെത്തുകയും അവരെ പാരന്പര്യത്തോട് അടുപ്പിച്ചുനിര്‍ത്തുകയും ചെയ്യുകയെന്നതാണ് എം.ഐ. തങ്ങളുടെ എഴുത്തിന്റെ പൊതുരീതി. കസവുകള്‍ തുന്നിപ്പിടിപ്പിക്കാത്ത, ഉള്ളുറപ്പുള്ള സരളമായ ഒരു ഗദ്യശൈലി എം.ഐ. തങ്ങളുടെ കൈവശമുണ്ടായിരുന്നു. ഈ സിദ്ധിവിശേഷം നിര്‍ലോഭം കളിയാടി നില്‍ക്കുന്ന കനപ്പെട്ട ഉപന്യാസങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം


Book Price Rs. 140 .00

Buy From Entebook
സമൂഹനിര്‍മ്മിതിയുടെ രാഷ്ട്രീയം | കുട്ടി അഹ്്മദ് കുട്ടി

സമൂഹനിര്‍മ്മിതിയുടെ രാഷ്ട്രീയം രചന : കുട്ടി അഹ്്മദ് കുട്ടി അവതാരിക : ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. വില: 140 രൂപ ചുറ്റുവട്ട കാഴ്ചകളെ അപഗ്രഥനത്തിലൂടെ അക്ഷരങ്ങളിലേക്ക് പകരാനുള്ള മികവാണ് കാലിക എഴുത്തുകളെ മൂല്യവത്താക്കുന്നത്. സാമൂഹികവും രാഷ്ട്രീയവുമായ നീതികേടുകളെ തുറന്നുകാട്ടുകയും നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. വസ്തുതകളുടെ മുനവെച്ച് ചൂണ്ടുക വഴി, നിഷേധിച്ചോ സംശയിപ്പിച്ചോ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവര്‍ക്ക് ഒഴിഞ്ഞുമാറുന്നതിനുള്ള അവസരം നല്‍കാതിരിക്കാനുള്ള ജാഗ്രത ഈ എഴുത്തുകളില്‍ കാണാം ഇന്ത്യന്‍ തൊഴിലാളികളും നവപരിഷ്കരണ കാലഘട്ടവും അധികാര വികേന്ദ്രീകരണം തകര്‍ച്ചയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രതിസന്ധിയില്‍ മുസ്ലിം ദലിത് ഐക്യം ഇന്നിന്റെ ആവശ്യം ഒരമ്മയോട് ഇത്രയും ക്രൂരത വേണോ കടലും കടല്‍തീരവും കടലിന്റെ മക്കള്‍ക്ക് അന്യമാകുന്നുവോ ഇടത് സര്‍ക്കാര്‍ അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്നു. ശീതളച്ഛായയിലല്ല ലീഗ് വളര്‍ന്നത് അഭിമാനത്തോടെ 65 വര്‍ഷങ്ങള്‍ ഫാഷിസം ജനാധിപത്യത്തിന്റെ അന്തകന്‍ ഭൂപരിഷ്കരണം കേരളം പിന്നിട്ട വഴികള്‍ അധികാരം ജനങ്ങള്‍ക്ക് എന്ന സ്വപ്നം അകലെ ഭരണഘടനാ ഭേദഗതികളിലൂടെ വിഭാവനം ചെയ്യുന്ന തദ്ദേശഭരണകൂടം മത്സ്യത്തൊഴിലാളികളുടെ ഭാവി അനിശ്ചിതത്വത്തില്‍ ലക്ഷ്യം രാജ്യവും സമൂഹവും മുസ്ലിം ലീഗിന് ഒരു ഹരിത അജണ്ട ജാതിയുടെ പേരില്‍ തന്നെ അവരെ പൊതുധാരയില്‍ കൊണ്ടുവരണം കേന്ദ്ര സാന്പത്തിക നയങ്ങളും ഇന്ത്യന്‍ സന്പദ് വ്യവസ്ഥയും നോട്ട് നിരോധനം ഇന്ത്യയെ തകര്‍ത്തു ഐസക്കിന്റെ കണ്‍കെട്ട് കുഞ്ഞിബാവ നന്മയുടെ സര്‍ഗാത്മകത തദ്ദേശ സ്ഥാപനങ്ങള്‍ പ്രാദേശിക സര്‍ക്കാരുകളായി മാറണം ജലസംഘര്‍ഷത്തിനെതിരെ വരേണ്ട സൗഹൃദം


Book Price Rs. 550.00 .00

സി.എച്ച് മുഹമ്മദ് കോയ : രാഷ്ട്രീയ ജീവചരിത്രം – എം.സി. വടകര

കരിക്കട്ടകളെപ്പോലും കനല്‍കട്ടകളാക്കി മാറ്റുന്ന കരവിരുതും കരിന്പാറക്കൂട്ടങ്ങളെപ്പോലും കാട്ടരുവികളാക്കി ഒഴുക്കുന്ന വാഗ്വിലാസവുമായി നാലുപതിറ്റാണ്ടുകാലം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ മേഘജ്യോതിസ്സിന്റെ പ്രഭാവത്തോടെ ആളിക്കത്തിയ ഉത്തുംഗ പ്രതിഭയാണ് സി.എച്ച്. ഒരു കാലഘട്ടത്തിന്റെ വര്‍ണാഭമായ ചരിത്രം തന്റെ ജീവചരിത്രമാക്കിയ ആ മഹാപുരഷന്‍ ചരിത്രത്തിന്റെ മണിഗോപുരങ്ങളിലേക്ക് ഉയര്‍ന്നുപോയി. സി.എച്ചിനെ കേന്ദ്രബന്ദുവാക്കി ഈ കാലഘട്ടത്തിന്റെ രാഷ്ട്രീയ ചരിത്രം അവലോകനം ചെയ്യുന്ന അപൂര്‍വ സുന്ദരമായ കൃതിയാണിത്. ശ്രമകരമായ ഗവേഷണ സപര്യയുടെ തിളക്കമുള്ള രചന.


Book Price Rs. 130.00 .00

Buy From Entebook
ഇശല്‍ പൂത്ത മലയാളം – കെ. അബൂബക്കര്‍, അബ്ദുറഹ്മാന്‍ മങ്ങാട്

മറ്റുഭാഷകളുമായുള്ള വേഴ്ച മലയാളത്തിനു വിലമതിക്കാനാവാത്ത സാംസ്കാരികഫലങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. മണിപ്രവാളവും കര്‍സേനിയും ജൂതമലയാളംവും അറബിമലയാളവും മറ്റും മലയാളത്തിന്‍റെ പൊതുസ്വത്താകുന്നത് അങ്ങനെയാണ്. നിര്‍ഭാഗ്യവശാല്‍ അറബിമലയാളവും അതിലെ രചനകളും ഭാഷാചരിത്രത്തിലോ സാഹിത്യചരിത്രത്തിലോ വേണ്ടവിധം പരാമര്‍ശിക്കപ്പെട്ടിട്ടില്ല. മലയാളത്തിന്‍റെ പൊതുപശ്ചാത്തലിത്തില്‍ അറബിമലയാളരചനകളെ പരിശോധിക്കുന്ന പഠനങ്ങള്‍ വളരെ വിരളമായതാകാം കാരണം. ഉള്ളവതന്നെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആനുകാലികങ്ങളില്‍ മറഞ്ഞുകിടക്കുകയാണ്. മോയിന്‍കുട്ടി വൈദ്യരുടെ സമകാലീനനായിരുന്ന ഫോസറ്റ് മുതല്‍ ടിടി ശ്രീകുമാര്‍ വരെയുള്ള ഗവേഷകര്‍ നടത്തിയ മാപ്പിളപ്പാട്ടുപഠനങ്ങളുടെ സമാഹാരം അമൂല്യമാകുന്നത്  അതുകൊണ്ടാണ്. ശൂരനാട്ടു കുഞ്ഞന്‍പിള്ള, സി. അച്യുതമേനോന്‍, ടി ഉബൈദ്, പി. ഭാസ്കരന്‍, ഒ. ആബു, എപിപി നന്പൂതിര, പുന്നയൂര്‍ക്കുളം ബാപ്പു, ആലങ്കോടു ലീലാകൃഷ്ണന്‍ തുടങ്ങിയവരുടെ രചനകള്‍ ഈ കൃതിയുടെ മൂല്യം പെരുപ്പിക്കുന്നു. അറബിമലയാളത്തെ പൊതുമലയാളവുമായി കണ്ണിചേര്‍ക്കാനുള്ള സാര്‍ഥകശ്രമം.  

Preview

 


Book Price Rs. 130 .00

Buy From Entebook
പാര്‍ലമെന്‍റ് പ്രഭാഷണങ്ങള്‍ – ജി.എം. ബനാത്ത് വാല

പ്രശ്സത പാര്‍ലമെന്‍േറിയനായിരുന്ന ജി.എം ബനാത്ത് വാല ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ചെയ്ത പ്രഭാഷണങ്ങളില്‍ നിന്നും തെരഞ്ഞെടുത്തവയുടെ സമാഹാരം. സങ്കീര്‍ണ്ണമായ ദേശീയ പ്രശ്നങ്ങളില്‍ ഇടപെട്ട് ഇന്ത്യന്‍ നിയമ വ്യവസ്ഥക്കും പൈതൃക സംസ്കാരത്തിനും ഇണങ്ങുന്ന രീതിയില്‍ ബനാത്ത് വാല പ്രതികരിക്കുന്നു. പാര്‍ലമെന്‍റില്‍ ചരിത്രം സൃഷ്ടിച്ച, ഇന്ത്യന്‍ നിയമനിര്‍മാണത്തെപ്പോലും സ്വാധീനിച്ച അപൂര്‍വ്വ പ്രഭാഷണങ്ങള്‍. അഗാധമായ ഉള്‍ക്കാഴ്ചയും ദാര്‍ശനികമായ പ്രതിബദ്ധതയും പ്രകാശനം ചെയ്യുന്ന ഈ ഗ്രന്ഥം രാഷ്ട്രീയ നയരൂപീകരണത്തിനും പാര്‍ലമെന്‍റ് നടപടികളുടെ പഠനത്തിനും സഹായകമാകും.

വിവര്‍ത്തനം അഹ്മദ് മൂന്നാംകൈ

 


Book Price Rs. 200 .00

Buy From Entebook
സീതിസാഹിബ് സ്മാരക ഗ്രന്ഥം

നിയമസഭാ സ്പീക്കര്‍, നിയമജ്ഞന്‍, എഴുത്തുകാരന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, പത്രപ്രവര്‍ത്തകന്‍, സാമൂഹിക പരിഷ്കര്‍ത്താവ് തുടങ്ങി നിരവധി വിശേഷണങ്ങള്‍ക്കര്‍ഹനായ സീതി സാഹിബ് എന്ന ജീവിതത്തിന്‍റെയും ആലോചനകളുടെയും പ്രവര്‍ത്തനത്തിന്‍റെയും എഴുത്തുരൂപം. കൂടുതല്‍ വ്യക്തതയും ആര്‍ജ്ജവവുമാവശ്യപ്പെടുന്ന നവകേരള സാമൂഹിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയും വെളിച്ചവുമാകാന്‍ കെല്‍പുള്ള പുസ്തകം


Book Price Rs. 240 .00

Buy From Entebook
മലബാര്‍ സമരം കോഴിക്കോട് താലൂക്കിലെ ചെറുത്തുനില്‍പും പാലക്കാംതൊടിക അബൂബക്ര്‍ മുസ്‌ലിയാരും – ഡോ. മോയിന്‍ മലയമ്മ

1921ലെ മാപ്പിള സമരങ്ങള്‍ ഏറനാടിന്റെയും വള്ളുവനാടിന്റെയും പശ്ചാത്തലത്തില്‍നിന്നുമാത്രമേ അധികവും വായിക്കപ്പെട്ടിട്ടുള്ളൂ. കോഴിക്കോട് താലൂക്കിനെ കേന്ദ്രീകരിച്ച് അര്‍ഹിക്കുന്ന പഠനങ്ങളുണ്ടായിട്ടില്ല. കോഴിക്കോട്ടെ മലയോര ഗ്രാമങ്ങളിലേക്ക് സമരം എത്രമാത്രം വ്യാപിച്ചിരുന്നുവെന്ന് വിശകലനം ചെയ്യുന്നതാണ് ഈ പഠനം ഇവിടത്തെ ഖിലാഫത്ത് കമ്മിറ്റികളും സമരനായകന്‍ പാലക്കാംതൊടിക അബൂബക്ര്‍ മുസ്‌ലിയാരും അതില്‍ വഹിച്ച പങ്കാളിത്തവും ഇത് ചര്‍ച്ച ചെയ്യുന്നു. ഖിലാഫത്ത് സമരത്തിന്റെ ഒരു നൂറ്റാണ്ടിനു ശേഷം അതിലെ സംഭവങ്ങള്‍ പുതിയ പഠനങ്ങളിലൂടെ പുറത്തുവരുന്നത് ശ്രദ്ധേയമാണ്. ഇത്തരം പ്രാദേശിക ചരിത്രം സംബന്ധിച്ച പഠനങ്ങള്‍ സമരത്തിന്റെ ഒരു പുനര്‍വായനക്ക് ഏറെ സഹായം ചെയ്യും. – ഡോ. കെ.കെ.എന്‍. കുറുപ്പ്


Book Price Rs. 250 .00

Buy From Entebook
സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ – എം.സി. വടകര 6th Edition

സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ (1906-1973). ഒരു കാലഘട്ടത്തില്‍ കേരളരാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ച ജനനേതാവാണ്. മതസൗഹാര്‍ദ്ധത്തിനും സാമൂഹിക നീതിക്കും പിന്നോക്ക വിഭാഗങ്ങളുടെ പുരോഗതിക്കും വേണ്ടി നിലകൊണ്ട അദ്ദേഹം കറപുരളാത്ത വ്യക്തിത്വവും അടിയുറച്ച മതചിട്ടകളും ആര്‍ജ്ജവവും നിലനിറുത്തി പൊതുജീവിതത്തില്‍ തിളങ്ങുന്ന മാതൃകയായി. ആ ജീവിതത്തെക്കുറിച്ച് പുതിയ തലമുറക്ക് അറിവു പകരുന്ന ഗ്രന്ഥം.


Book Price Rs. 400 .00

Buy From Amazon Buy From Entebook
മലപ്പുറം ജില്ല പിറവിയും പ്രയാണവും – ടി.പി.എം. ബഷീര്‍ Revised Edition

കോളനി ഭരണത്തിന്റെ അടിച്ചമര്‍ത്തനില്‍ പിന്നോട്ടു പോയ പ്രദേശങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാഹളധ്വനിയിയാരുന്നു മലപ്പുറം ജില്ലാ രൂപവല്‍ക്കരണം. അവഗണനയില്‍ നിന്ന് വികസനത്തിലേക്ക് ഒരു കുതിച്ചുചാട്ടം! അനഭലഷണീയമായ ചില തലങ്ങളിലേക്ക് താണുപോയ ബാലിശമായ എതിര്‍പ്പുകളെ രാഷ്ട്രീയമായ ഇച്ഛാശക്തി കൊണ്ട് അതിജയിച്ച് 1969 ജൂണ്‍ 16ന് മലപ്പുറം ജില്ല യാഥാര്‍ത്ഥ്യമായി. വളര്‍ച്ചയുടെ പുതിയ മാനങ്ങള്‍ തേടുന്ന ഒരു ഭൂപ്രദേശത്തിന്റെ കഥ. മലപ്പുറം ജില്ലയുടെ പിറവിയുടെയും അമ്പതാണ്ടു തികയാന്‍ പോകുന്ന പ്രയാണത്തിന്റെയും ചരിത്രം ആധികാരികമായി വിലയിരുത്തുന്ന ശ്രദ്ധേയമായ ഗ്രന്ഥം

ISBN: 9788192895253