Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Grace Books


Book Price Rs. 360 .00

മലപ്പുറം ജില്ല: പിറവിയും പ്രയാണവും -ടി.പി.എം. ബഷീര്‍

പിന്നോക്കാവസ്ഥയുടെയും അവഗണനയുടെയും പാതാഴതാഴ്ചയില്‍ നിന്ന് കുതിച്ചുയര്‍ന്ന് ഇന്ന്, കേരളീയ ഭൂപടത്തില്‍ തലയെടുപ്പോടെ ഉയര്‍ന്ന് നില്‍ക്കുന്നു മലപ്പുറം ജില്ല. സാമൂഹിക ജീവിതത്തിന്റെ സമസ്ത മേഖലയിലും ശാസ്ത്രീയമായ കണക്കെടുപ്പ് രേഖകളില്‍ മലപ്പുറം അതിന്റെ ഗതിവേഗം രേഖപ്പെടുത്തുന്നു. ഒരു പുതിയ ജില്ല എന്ന ചിന്ത, ആശയമായി, ആവേശമായി, അനിവാര്യതയായി, സഫലമായിത്തീര്‍ന്നതിന്റെയും നാലരപ്പതിറ്റാണ്ടിനിടെ അത് സമാര്‍ജ്ജിച്ച സുവര്‍ണ്ണ നേട്ടങ്ങളുടെയും ചരിത്രം ഒരു നേര്‍വായനക്ക് വിധേയമാക്കുകയാണ് ഈ പുസ്തകം.   ISBN: 9788192895253  


Book Price Rs. 80 .00

Buy From Amazon
പുലിക്കോട്ടില്‍ കൃതികളിലെ ഏറനാടന്‍ സംസ്‌കൃതി – കുഞ്ഞിമുഹമ്മദ് പുത്തലത്ത്‌

ഏറനാടിന്റെ ഭാഷയും സംസ്‌കാരവും തന്റെ കൃതികളില്‍ അടയാളപ്പെടുത്തിയ മാപ്പിള കവിയാണ് പുലിക്കോട്ടില്‍ ഹൈദര്‍. പരിചിതമായ പ്രമേയസ്വീകാരത്തിലൂടെയും ലളിതമായ ഭാഷാപ്രയോഗങ്ങളിലൂടെയും മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയവരില്‍ ഏറെ പ്രമുഖനാണ് ഈ സര്‍ഗപ്രതിഭ. മികച്ച നിമിഷകവി കൂടിയായിരുന്ന അദ്ദേഹം തന്റെ ചുറ്റുപാടുകളില്‍ കണ്ടതെല്ലാം ‘പാട്ടിലാക്കി’ – നായാട്ടും കാളപൂട്ടും വെള്ളപ്പൊക്കവും മതവും രാഷ്ട്രീയവുമെല്ലാം. പുലിക്കോട്ടില്‍ കൃതികളിലെ ഏറനാടന്‍ സംസ്‌കാരത്തെക്കുറിച്ചുള്ള ഒരു സാഹിതീയാന്വേഷണമാണ് ഈ പുസ്തകം. Download E book


Book Price Rs. 75 .00

ഒ. അബു – ഇബ്രാഹിം ബേവിഞ്ച, സി.ടി. ബഷീര്‍

ഉദാരമതികളായ പണ്ഡിതന്‍മാര്‍ പോലും ‘അശുദ്ധ’മെന്ന് വിളിച്ച് ഭാഷാ ഭേദങ്ങളെ വിചാരണ ചെയ്ത കാലത്ത് അറബിമലയാളത്തെ കുറിച്ച് അഭിമാനത്തോടെ സംസാരിച്ചുകൊണ്ടിരുന്ന ഭാഷാസ്‌നേഹിയാണ് ഒ.ആബു. അദ്ദേഹത്തിന്റെ കര്‍മ്മമണ്ഡലങ്ങളെല്ലാം അക്ഷരങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. ഒ. ആബുവിന്റെ സാഹിത്യശ്രമങ്ങളെ അടുത്തു നിന്ന് പരിശോധിക്കുകയാണ് ഇബ്രാഹിം ബേവിഞ്ച. വ്യക്തി ജീവിതത്തിലേക്ക് വെളിച്ചം വീശുന്നു, അനന്തരഭാഗത്ത് സഹപ്രവര്‍ത്തകനായിരുന്ന സി.ടി. ബഷീര്‍


Book Price Rs. 40 .00

കൊട്ടാൽ ഉപ്പി സാഹിബ്‌ – കെ . പീ കുഞ്ഞിമൂസ

കോട്ടാല്‍ ഉപ്പി സാഹിബ് മലബാറില്‍ ആദര്‍ശരാഷ്ട്രീയത്തിന്റെ ദീപ്ത വഴി തെളിയിച്ച നേതാക്കളില്‍ ഒരാളാണ്. അറിവായിരുന്നു അദ്ദേഹത്തിന്റെ വഴികാട്ടി. ത്യാഗമായിരുന്നു വഴി. ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ അസ്തിത്വ ഭദ്രതയായിരുന്നു അടിയന്തര ലക്ഷ്യം. രാജ്യക്ഷേമമായിരുന്നു വിശാല താല്‍പര്യം. നിര്‍ദ്ദിഷ്ടമാര്‍ഗ്ഗത്തില്‍ വിനിയോഗിച്ച ജീവിതം ദൈവസമക്ഷം സമര്‍പ്പിക്കുകയായിരുന്നു അത്യന്തിക ഉന്നം. കാലം തേടുന്ന പാഠങ്ങള്‍ പലതുമുണ്ട് ആ ജീവിതത്തില്‍. Dwonload E book


Book Price Rs. 110 .00

എൻ . വി . അബ്ദുൽസലാം മൗലവി – പി . മുഹമ്മദ്‌ കുട്ടശ്ശേരി

മതപണ്ഡിതന്‍, രാഷ്ട്രീയനേതാവ്, സാമൂഹിക പരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ – അക്ഷരാര്‍ത്ഥത്തില്‍ ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്നു എന്‍.വി. അബ്ദുസ്സലാം മൗലവി. വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും മൂല്യങ്ങള്‍ ആഴത്തിലുറഞ്ഞുകൂടിയ ജീവിതമാതൃക കേരളീയ സമൂഹത്തില്‍ തലമുറകള്‍ക്ക് പ്രചോദനമായി. ലാളിത്യവും വിനയവും ധിഷണയും കര്‍മ്മോത്സുകതയും സമം ചേര്‍ന്ന ആ ധന്യജീവിതം ലളിമനോഹരമായ ഭാഷയില്‍ പകര്‍ത്തിവെക്കുന്നു ഈ പുസ്തകം.


Book Price Rs. 300 .00

Buy From Amazon
മുസ്ല്ലിം ലീഗ് രേഖകൾ 1947 – 1970

രാഷ്ട്രീയ പഠിതാക്കളുടെ നിരന്തരമായ അന്വേഷണങ്ങളാണ് ഈ സമാഹാരത്തിലേക്കു നയിച്ചത്. രാജ്യത്തിന്റെ രാഷ്ട്രീയ സംവിധാനത്തിന്റെ അവിഭാജ്യഘടകമായിത്തീര്‍ന്ന ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ പ്രസിദ്ധീകൃതമായ രേഖകള്‍ ഒരു വാള്യത്തില്‍ ലഭ്യമാവുന്നത് പലര്‍ക്കും പ്രയോജനമായിരിക്കും. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ രൂപവല്‍ക്കരണം മുതല്‍ 1970 വരെ പ്രത്യേകിച്ചും കേരള രാഷ്ട്രീയവുമായ ബന്ധപ്പെട്ട ചരിത്രസന്ധികളിലേക്കും ഈ പുസ്തകം വെളിച്ചം വീശുന്നു  

Ebook


Book Price Rs. 60 .00

Buy From Amazon
മൗലാനാ അബുസ്സബാഹ് അഹ്മദ് അലി – പി. മുഹമ്മദ്‌ കുട്ടശ്ശേരി

മൗലാനാ അബുസ്സബാഹ് അഹ്മദ് അലി. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത നാമധേയമാണ്. ഫാറൂഖ് കോളേജിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഉദയത്തിനു കര്‍മ്മസാക്ഷ്യം വഹിച്ച അബുസ്സബാഹ് അക്ഷരാര്‍ത്ഥത്തില്‍ വിഭാതത്തിന്റെ വിധാതാവായി. കേരളമുസ്‌ലിംകളുടെ പുരോഗതിയുടെ പാതയില്‍ അദ്ദേഹം ഒരു വിളക്കുമരമായി നില്‍ക്കുന്നു. പ്രിയശിഷ്യനും സന്തതസഹചാരിയുമായിരുന്ന പി. മുഹമ്മദ് കുട്ടശ്ശേരി രചിച്ച ലഘുജീവചരിത്രം Download Ebook  


Book Price Rs. 80 .00

Buy From Amazon
കെ . കെ അബുസാഹിബ് – ടി.പി.എം. ബഷീര്‍

സ്വാതന്ത്ര്യത്തിനു മുമ്പ് മലബാറിലും പിന്നീട് കേരള രാഷ്ട്രീയത്തിലും തലയെടുപ്പോടെ നിന്ന നേതാവായിരുന്നു കെ.കെ. അബുസാഹിബ്. സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ നേതാവും മുസ്‌ലിം ലേബര്‍ യൂനിയന്റെ സ്ഥാപകനുമായ അദ്ദേഹം പിന്നീട് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരത്തുവന്നു. 1981ല്‍ മുസ്‌ലിം ലീഗില്‍ തിരിച്ചെത്തി. രണ്ടുതവണ നിയമസഭാംഗമായ അദ്ദേഹ തൊഴിലാളി പ്രസ്ഥാന നായകനായി ശോഭിച്ചു. ഉജ്ജ്വല വാഗ്മിയും സംഘാടനകനുമായിരുന്ന അബുസാഹിബിന്റെ ലഘു ജീവചരിത്ര കൃതി  

Download Ebook


Book Price Rs. 70 .00

Buy From Amazon
റമദാൻ ഉറുദി – റഫീക്ക് തിരുവള്ളൂർ

വ്രതവും അതു വഹിക്കുന്ന ശരീരവും നിരവധി വ്യവഹാരങ്ങള്‍ ഉള്ളടങ്ങുന്ന സ്ഥലകാലമാണ്. വ്രതം എന്ന തത്വവും അതിന്റെ പ്രയോഗ വൈരുധ്യങ്ങളും സൃഷ്ടിക്കുന്ന സാമൂഹ്യ സംഘര്‍ഷങ്ങളാണ് ഈ ബ്ലോഗെഴുത്തുകളുടെ ധ്വനിപാഠം. ആധുനിക നാഗരികതയുടെ ദിശാസൂചി അറിഞ്ഞ ഒരു യുവ വിശ്വാസിയുടെ രാഷ്ട്രീയവും ആത്മീയവുമായ അങ്കലാപ്പുകളും, യാഥാര്‍ത്ഥ്യത്തിന്റെ പൊരുളും പൊയ്യും തിരിച്ചറിയാന്‍ പാകത്തില്‍ മതവും സമൂഹവും വ്രതമെന്ന അനുഭവത്തെ നയിക്കുന്നില്ല എന്ന ആത്മ വിമര്‍ശനവും ഈ എഴുത്തുകള്‍ പങ്കുവെക്കുന്നു. സിവില്‍ സമൂഹത്തിന്റെ തിരോധാനവും കുത്തക കോര്‍പ്പറേറ്റുകളും നവോത്ഥാനവും വ്യാപകമാകുന്നതിനിടയില്‍ തഖ്വ എന്ന ജൈവദര്‍ശനം നേരിട്ടുകൊണ്ടി രിക്കുന്ന വിപര്യയത്തെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ കൂടിയാണവ. ഈ പുസ്തകം വെറും മത സാമൂഹ്യ വിമര്‍ശനമല്ല, പുതിയ കാലത്തെ കുറിച്ചുള്ള ധിഷണയും ഭാവനയും കലര്‍ന്ന ആത്മകഥാ കുറിപ്പുകളത്രേ.

Download Ebook


Book Price Rs. 170 .00

സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ – എം.സി. വടകര

  സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ (1906 – 1973) ഒരു കാലഘട്ടത്തില്‍ കേരളരാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ച ജനനേതാവാണ്. മതസൗഹാര്‍ദ്ദത്തിനും സാമൂഹിക നീതിക്കും പിന്നോക്കവിഭാഗങ്ങളുടെ പുരോഗതിക്കും വേണ്ടി നിലകൊണ്ട അദ്ദേഹം, കറപുരളാത്ത വ്യക്തിത്വവും അടിയുറച്ച മതചിട്ടകളും ആര്‍ജ്ജവവും നിലനിറുത്തി പൊതുജീവവിതത്തില്‍ തിളങ്ങുന്ന മാതൃകയായി. ആ ജീവിതത്തെക്കുറിച്ച് പുതിയ തലമുറക്ക് അറിവു പകരുന്നു എം.സി വടകരയുടെ ഈ ഗ്രന്ഥം.

Download Ebook