Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Grace Books


Book Price Rs. 200 .00

Buy From Amazon
ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് – എ.കെ. രിഫാഇ

സ്വാതന്ത്യാനന്തര ഇന്ത്യയില്‍ മുസ്‌ലിം രാഷ്ട്രീയത്തിന്റെ ദര്‍ശനം ആവിഷ്‌കരിക്കുകയും സാക്ഷാത്കരിക്കുകയും ചെയ്തു, ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്(1890-1972). ആദ്ധ്യാത്മിക ജീവിതത്തിലെ ആന്തരിക ചൈതന്യം തൊട്ടുനിന്നവരിലേക്കൊക്കെയും പടര്‍ത്തി. സംഘബോധവും ആശയദാര്‍ഢ്യവും കൊണ്ട് ഒരു ജനതയെ ലക്ഷ്യബോധത്തോടെ വളര്‍ത്തി. ജനാധിപത്യബോധവും മതേതരചിന്തയും ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ അടിത്തറയാക്കി നിര്‍ത്തി. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ ആദ്യ അമരക്കാരന്‍, തന്റെ ദൗത്യം പൂര്‍ത്തീകരിച്ചുവെന്ന് കാലവും ചരിത്രവും ജനങ്ങളും സാക്ഷ്യം വഹിച്ചു. ഇത്, ചരിത്രത്തെ തേജോമയമാക്കിയ ഒരു ജീവിതത്തിന്റെ ചരിത്രം. തമിഴിലെ മൂലകൃതിയുടെ മൊഴിമാറ്റം.

മൊഴിമാറ്റം ആലിക് വാഴക്കാട്‌

ISBN 9788192895291

Download Ebook


Book Price Rs. 150 .00

Buy From Amazon
മൗലവി കാടേരി മുഹമ്മദ് അബുല്‍ കമാല്‍ – ഡോ. കെ.എം. ബഹാഉദ്ദീന്‍ ഹുദവി

ഇസ്‌ലാം മതവിജ്ഞാന സാഗരത്തിന്റെ ആഴം കണ്ട പണ്ഡിതപ്രമുഖരിലൊരാളാണ് കാടേരി ഉസ്താദ്. തെളിമയാര്‍ന്ന ചിന്തകൊണ്ടും പ്രതിഭയാര്‍ന്ന പാണ്ഡിത്യം കൊണ്ടും കര്‍മ്മശാസ്ത്ര വ്യവഹാരങ്ങളിലെ കുരുക്കഴിക്കാന്‍ പ്രാവീണ്യം നേടി. സ്വതന്ത്ര്യമായ നിരീക്ഷണങ്ങളും സുചിന്തിതമായ നിലപാടുകളും കര്‍മ്മവീഥിയില്‍ കരുത്തായി. ആത്മീയ ചൈതന്യത്തിന്റെ പ്രഭചൊരിഞ്ഞ ആ ജീവിതം തലമുറകള്‍ക്ക് മാര്‍ഗ്ഗദര്‍ശനമായി.  

ISBN 9788192895284

Download Ebook


Book Price Rs. 120 .00

മായുന്ന ചുവപ്പ് – അബ്ദുറഹ്മാന്‍ രണ്ടത്താണി

നിയമസഭാംഗമെന്ന നിലയില്‍ സഭക്കുള്ളിലും പൊതുവേദികളിലും ഔദ്യോഗിക സദസ്സുകളിലും പൊതു ചര്‍ച്ചകളിലും തീക്ഷ്ണതയോടെ നടത്തിയ ആശയസംവാദങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലേഖനങ്ങളുടെ സമാഹാരം.


Book Price Rs. 80 .00

Buy From Amazon
ടി. ഉബൈദ് – കെ. അബൂബക്കര്‍

ആധുനിക കേരളത്തിന്റെ മതേതര സംസ്‌കാരത്തിന് അത്യത്തരകേരളത്തിന്റെ സംഭാവനയാണ് ടി.ഉബൈദ്. ഐക്യകേരളപ്രസ്ഥാനത്തിന്റെ ഊര്‍ജ്ജസ്വലനായ നേതാവ്. മലയാള കവിതക്ക് പുതിയ ഈണങ്ങള്‍ സമ്മാനിച്ച കവി. അറബി മലയാളത്തിലെ ഈടുവെപ്പുകള്‍ മാതൃഭാഷക്ക് മുതല്‍ക്കൂട്ടിയ ഭാഷാസേവകന്‍. വ്യത്യസ്തങ്ങളായ മേഖലകളില്‍ ടി. ഉബൈദ് നല്‍കിയ സംഭാവനകളെ വിശകലനം ചെയ്യുന്ന കൃതി  

Download Ebook


Book Price Rs. 75 .00

പി.എ. സെയ്തു മുഹമ്മദ് – ജമാല്‍ കൊച്ചങ്ങാടി

അകത്തുനിന്ന് അപഗ്രഥിക്കേണ്ട അക്കാദമിക വിഷയം മാത്രമായി കണക്കാക്കപ്പെടുന്ന ചരിത്രത്തെ ആക്ടിവിസത്തിനുള്ള ഉപദാനമാക്കി മാറ്റിയ അത്ഭുത വ്യക്തിത്വമാണ് പി.എ സെയ്തു മുഹമ്മദ്. ചരിത്രസ്മൃതികളെ വര്‍ത്തമാനകാലത്തിന്റെ പുനര്‍ നിര്‍വ്വചനത്തിനുള്ള ഊര്‍ജ്ജസ്രോതസ്സാക്കി മാറ്റുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് അദ്ദേഹത്തെ കൗതുകത്തോടെ പിന്തുടര്‍ന്ന പിന്‍മുറക്കാരന്‍ ജമാല്‍ കൊച്ചങ്ങാടി തയ്യാറാക്കിയ ലഘുജീവചരിത്രം Download Ebook


Book Price Rs. 70 .00

ബി. പോക്കര്‍ സാഹിബ് – കെ.പി. കുഞ്ഞിമൂസ

മലബാര്‍ രാഷ്ട്രീയത്തിലെ അതികായനായിരുന്നു ബി. പോക്കര്‍ സാഹിബ്. ഭരണഘടനാ നിര്‍മ്മാണസമിതി അംഗം, ഒന്നും രണ്ടും ലോക്‌സഭകളിലെ സജീവ അംഗം എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ബി. പോക്കര്‍ സാഹിബിന്റെ ലഘുജീവചരിത്ര കൃതി  

Download Ebook


Book Price Rs. 70 .00

Buy From Amazon
കേരളത്തിലെ അറബി പഠനവും ’80ലെ ഭാഷാസമരവും – മുബാറക് തിരൂര്‍ക്കാട്‌

കേരളത്തിലെ അറബിഭാഷാ പഠനചരിത്രത്തില്‍ ചുടുനിണം പടര്‍ന്ന അധ്യായമാണ് 1980-ലെ ഭാഷാ സമരം. ഭരണകൂടത്തിന്റെ ഭാഷാവിരുദ്ധ പരിഷ്‌കരണങ്ങളോട് സമരം ചെയ്ത മൂന്ന് യുവാക്കള്‍ മലപ്പുറത്തെ തെരുവില്‍ വെടിയേറ്റുവീണു. അറബിഭാഷാ പഠനരംഗത്ത് കേരളത്തില്‍ പില്‍ക്കാലത്തുണ്ടായ മുന്നേറ്റവും വളര്‍ച്ചയും പഠനവിധേയമാക്കുന്നവര്‍, ആ ബലിദാനം വിഫലമായില്ലെന്ന് രേഖപ്പെടുത്തും. അത്തരം പഠനങ്ങളില്‍ ഒന്നാണ് ഈ കൃതി.     ISBN 9788192895239


Book Price Rs. 250 .00

Buy From Amazon
കെ.എം. സീതി സാഹിബ് – പി.ഖാലിദ്‌

കേരളീയജീവിതത്തെ സ്വാധീനിച്ച അതുല്യവ്യക്തിയായിരുന്നു കെ.എം. സീതിസാഹിബ്. സ്വാതന്ത്ര്യസമരസേനാനി, നിയമസഭാസാമാജികന്‍, സ്പീക്കര്‍, ഉജ്ജ്വല വാഗ്മി, എഴുത്തുകാരന്‍, സമുന്നത മുസ്‌ലിം ലീഗ് നേതാവ്, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അദ്ദേഹം വ്യക്തി മുദ്ര പതിപ്പിച്ചു. അനുകരണീയമായിരുന്നു ആ വ്യക്തിവൈശിഷ്ട്യം. നവോത്ഥാന നായകനായ ആ മഹാമനീഷിയെ പത്രപ്രവര്‍ത്തകനും കഥാകാരനുമായ പി. ഖാലിദ് ആര്‍ദ്ര മനോഹരമായി വരച്ചിടുന്നു ഈ കൃതിയില്‍. ISBN: 9788192895208

Download Ebook


Book Price Rs. 300 .00

Buy From Amazon Buy From Entebook
ന്യുനപക്ഷ രാഷ്ട്രീയം ദർശനവും ദൗത്യവും – എം. ഐ. തങ്ങള്‍

ഒരു ബഹുസ്വര സമൂഹത്തില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയം എന്താവണം എന്ന അന്വേഷണമാണ് ഈ ഗ്രന്ഥം. സ്വാഭാവികമായും മുസ്‌ലിം ലീഗിന്റെ ഭൂതം, ഭാവി, വര്‍ത്തമാനങ്ങള്‍ ഇതില്‍ കടന്നുവരുന്നു. താത്വികവും പ്രായോഗികവുമായ തലത്തില്‍ ന്യൂനപക്ഷരാഷ്ട്രീയ പ്രശ്‌നങ്ങളെ അപഗ്രഥിക്കുകയും മാര്‍ഗരേഖകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന ഈ കൃതി ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട നിഗമനങ്ങളാല്‍ ശ്രദ്ധേയമാവുന്നു. പത്രാധിപര്‍, ഗ്രന്ഥകാരന്‍, പ്രഭാഷകര്‍, വിവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ എം.ഐ. തങ്ങളുടെ വിശകലനരീതി ഈ അക്കാദമിക ഗ്രന്ഥത്തിനു മാറ്റുകൂട്ടുന്നു.  

Download Ebook


Book Price Rs. 75 .00

സർ സയ്യിദ് അഹമ്മദ്‌ ഖാൻ – എം . ഐ . തങ്ങൾ

ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ വിദ്യാഭ്യാസ-വൈജ്ഞാനിക ചരിത്രം സര്‍ സയ്യിദ് അഹ്മദ് ഖാന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. അലിഗര്‍ മുസ്‌ലിം സര്‍വ്വകലാശാലയുടെ സ്ഥാപകന്‍ എന്ന നിലയില്‍ അറിയപ്പെടുന്ന സര്‍ സയ്യിദ് അഹ്മദ് ഖാനെക്കുറിച്ച് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ എം.ഐ. തങ്ങള്‍ രചിച്ച കൃതി  

Download Ebook