Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Grace Books


Book Price Rs. 250 .00

Buy From Amazon
ഇസ്മുഹു അഹ്മദ് – പുത്തൂര്‍ റഹ്മാന്‍

ദൈവ വിശ്വാസവും ആത്മ വിശ്വാസവും അറിവും പരന്ന വായനയും ആര്‍ജ്ജിച്ചെടുത്ത വൈഭവങ്ങളും, ഇടകലരാനും ഇടപഴകാനുമുള്ള സന്നദ്ധതയും ഉത്സാവും അഹമ്മദ് സാഹിബിനെ എത്രമാത്രം ആദരണീയനാക്കി. ഈ പുസ്തകം ഇക്കാര്യങ്ങള്‍ പല തലങ്ങളില്‍ അനാവരണം ചെയ്യുന്നു. ഓര്‍മ്മകളുടെയും ആശയങ്ങളുടെയും വെളിച്ചത്തിലാണത്. നമ്മുടെ കാലത്തിന്റെ വീണ്ടെടുപ്പിന് ആഹ്വാനം ജനാധിപത്യ മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന്, ആ വഴിത്താരയിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പങ്കു കണ്ടെത്തുന്നതിന് നാം ഒരുങ്ങിയിറങ്ങുക എന്നതാണ്. അതിനുതകുന്ന ഏതു പ്രവൃത്തിയും – എഴുത്തായാലും വായനയായലും ആലോചനകളായാലും; ഇക്കാലത്തെ അധിക മൂല്യമുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അതിനാല്‍ ഈ പുസ്തകം ഒരു രാഷ്ട്രീയ കര്‍ത്തവ്യം കൂടിയാണ് നിറവേറുന്നത്. – പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍


Book Price Rs. 300 .00

Buy From Amazon Buy From Entebook
Minority Politics Ideology and Mission – MI Thangal

The Principle that each group is entitled to free development on it’s on line is not inspired by any feeling of narrow communalism. Communalism and community consciousness are different things. A community which is inspired by a feeling of ill will towards other communities is low and ignoble. I entertain the highest respect for the customs, laws and religious and social institutions of other communities. Nay, it is my duty, according to the teaching of the Qur’an, even to defense the places of worship, if need be. But I love the communal group which is the course of my life and behavior and which has formed me what I am by giving me its religion, its literature, its thoughts, its culture; and thereby creating its whole past as a living operative factor, in my present consciousness

  – Allama Muhammad Iqbal

Translated  by Aboobacker Kappad

ISBN: 9788192895239

Download EBook


Book Price Rs. 60 .00

Buy From Amazon
വക്കം അബ്ദുല്‍ ഖാദര്‍ – എ.കെ. അബ്ദുല്‍ മജീദ്‌

മലയാള സംസ്‌കൃതിയെ തന്റെ പ്രതിഭാവിലാസം കൊണ്ട് സമ്പന്നമാക്കിയ വ്യക്തിത്വമാണ് വക്കം അബ്ദുല്‍ ഖാദര്‍ (1912-1976). പ്രശസ്തനായ പിതാവിന്റെ പ്രഗല്‍ഭനായ ഈ പുത്രന്‍ മലയാള സാഹിത്യത്തിന് ഈടുറ്റ സംഭാവനകള്‍ നല്‍കി. അദ്ദേഹത്തിന്റെ ജീവിതത്തിലേക്കും രചനകളിലേക്കും എത്തിനോക്കുന്ന പഠനമാണ് ഈ കൃതി

Download E bookBook Price Rs. 120 .00

Buy From Entebook
പാര്‍ട്ടി പത്രപ്രവര്‍ത്തകന്റെ ഓര്‍മ്മക്കുറിപ്പുകള്‍ – ടിസി മുഹമ്മദ്‌

മുപ്പത്തിരണ്ടു വര്‍ഷം ചന്ദ്രിക പത്രാധിപസമിതി അംഗമായി സേവനമനുഷ്ഠിച്ച ടി.സി. മുഹമ്മദിന്റെ അനുഭവക്കുറിപ്പുകളാണ് ഈ കൃതി. മുസ്‌ലിംലീഗിന്റെ അരനൂറ്റാണ്ടു കാലത്തെ ചരിത്രവും സ്വാധീനിച്ച വ്യക്തികളുടെ നിറവാര്‍ന്ന തൂലികാചിത്രങ്ങളും ഈ ഓര്‍മ്മയെഴുത്തിനെ ചേതോഹരമാക്കുന്നു. മുസ്‌ലിംലീഗിനെയും അതിന്റെ മുഖപത്രമായ ചന്ദ്രികയെയും ജീവശ്വാസമാക്കി മാറ്റിയ ഒരു പത്രപ്രവര്‍ത്തകന്റെ ആര്‍ജ്ജവവും നര്‍മ്മവും സാരള്യവും നിറഞ്ഞ രചന

Download Ebook


Book Price Rs. 230 .00

Buy From Amazon
ഞാനറിയുന്ന സി.എച്ച് – ഇ. അഹമ്മദ്‌

കേരള രാഷ്ട്രീയത്തിലെ ഏറ്റവും തിളക്കമാര്‍ന്ന അദ്ധ്യായങ്ങളിലൊന്നാണ് സി.എച്ചിന്റെ ജീവചരിത്രം. ആ രാഷ്ട്രീയ ജീവിതത്തെ നിഴല്‍ പോലെ പിന്തുടര്‍ന്ന അനുയായി, ദേശീയ രാഷ്ട്രീയത്തിലെ അതികായനായും വിശ്വപൗരനായും വളര്‍ന്നു. രാഷ്ട്രീയ ജീവിതത്തിലുടനീളം മാതൃകയായും പ്രചോദനമായും നിലകൊണ്ട പ്രിയനേതാവിന്റെ ഓര്‍മ്മകള്‍ തെളിമയോടെ പകര്‍ത്തിവെക്കുന്നു ഈ കൃതി.    


Book Price Rs. 180 .00

Buy From Amazon
ഞാനറിയുന്ന നേതാക്കള്‍ – ഇ. അഹമ്മദ്‌

ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ ആദ്യകാല നേതാക്കളുമായി ഇ. അഹമ്മദ് സാഹിബിന്റെ ജീവിതാനുഭവങ്ങളാണ് ഈ പുസ്തകം. വിദ്യാര്‍ത്ഥി നേതാവില്‍ നിന്ന് വിശ്വപൗരനായി വളര്‍ന്ന ഇ. അഹമ്മദ് എന്ന ദേശീയ നേതാവിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ചരിത്രം കൂടിയാണിത്. ഒപ്പം, കേരള രാഷ്ട്രീയത്തിലെ സംഭവബഹുലമായ ഒരു കാലഘട്ടത്തിന്റെ ആധികാരികമായ വിവരണവും.


Book Price Rs. 170 .00

Buy From Amazon
മുസ്‌ലിം സ്വത്വത്തിന്റെ മാനങ്ങള്‍ – എ.കെ. അബ്ദുല്‍ മജീദ്‌

വര്‍ത്തമാനകാല മുസ്‌ലിം സമൂഹത്തെക്കുറിച്ചുള്ള സ്വതന്ത്രമായ നിരീക്ഷണങ്ങള്‍. ഒരു പക്ഷത്തും ചേരാതെ നില്‍ക്കുന്ന സത്യസന്ധമായ ആത്മവിമര്‍ശനങ്ങള്‍. ചുറ്റുപാടിലേക്കുറ്റുനോക്കുമ്പോള്‍ ഉള്ളില്‍ നിറയുന്ന ആകുലതകള്‍. കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ആന്തരിക ജീവിതത്തിലെ ആശയസമരങ്ങള്‍ക്കുള്ള അജണ്ടകള്‍ ഉമ്മത്തിനെക്കുറിച്ചുള്ള ഉത്തമചിന്തകള്‍ ഉറഞ്ഞുകൂടിയ ചോദ്യങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ദിശ തിരയുന്നവര്‍ക്കു മുമ്പിലെ ചൂണ്ടുപലകയും.


Book Price Rs. 340 .00

Buy From Amazon
ഇന്ത്യന്‍ മുസ്‌ലിംകളുടെ നവോത്ഥാനത്തിന്റെ കഥ – ഇ. അഹമ്മദ്‌

ഇന്ത്യന്‍ മുസ്‌ലിംകളുട നവോത്ഥാനത്തിന്റെ കഥ ചരിത്രത്തിലെ അതിമഹത്തായ ഒരദ്ധ്യായമാണ്. സര്‍ സയ്യിദിന്റെ യാഥാര്‍ത്ഥ്യബോധവും നവോത്ഥാന ചിന്തകളും അല്ലാമാ ഇഖ്ബാലിന്റെ കാവ്യസമ്പത്തും ദാര്‍ശനിക ചിന്തകളും മൗലാനാ മുഹമ്മദലിയുടെ ദേശാഭിമാനബോധവും സാമൂഹിക പ്രതിബദ്ധതയും മുഹമ്മദലി ജിന്നയുടെ രാഷ്ട്രീയചിന്തയും ജനാധിപത്യദര്‍ശനവും ദോശീയസ്വാതന്ത്ര്യത്തിനായി ജീവിതം സമര്‍പ്പിച്ച ധീരജന്‍മങ്ങളുടെ ജീവചരിത്രംകൂടി രേഖപ്പെടുത്തുന്നതാണ് ഇന്ത്യന്‍ മുസ്‌ലിംകളുടെ നവോത്ഥാനത്തിന്റെ ചരിത്രം. Download Ebook


Book Price Rs. 200 .00

Buy From Amazon
പരിസ്ഥിതി ഇസ്‌ലാമിക പരിപ്രേക്ഷ്യം – ഡോ. അബ്ദുല്‍ മജീദ് ഉമര്‍

ലോകത്താകമാനമുള്ള മനുഷ്യസമൂഹങ്ങള്‍ക്കിടയില്‍ പാരിസ്ഥിതികാവബോധം നവമാനങ്ങള്‍ തേടുന്നുണ്ട്. മനുഷ്യവംശത്തിന്റെ നിലനില്‍പ്പിന്റെ ചോദ്യങ്ങളിലേക്കാണ് അത് വികസിക്കുന്നത്. പ്രപഞ്ചസൃഷ്ടിയിലെ ദൈവികദൃഷ്ടാന്തങ്ങളിലൂടെ ഖുര്‍ആനികമായ പ്രപഞ്ചസങ്കല്‍പ്പത്തിലൂടെ പ്രവാചകജീവിതത്തിലെ പ്രായോഗികസാക്ഷ്യങ്ങളിലൂടെ രൂപം കൊള്ളുന്നതാണ് ഇസ്‌ലാമിക പരിസ്ഥിതിദര്‍ശനം. അറബിഭാഷയില്‍ രചിക്കപ്പെട്ട പാരിസ്ഥിതിക പഠനഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനമാണിത്.

മൊഴിമാറ്റം: അബ്ദുല്ലത്തീഫ് കൊടുവള്ളി

ISBN 9788192895277

Download Ebook